26/11: റാണയുടെ വിചാരണ രേഖകള്‍ പുറത്തുവിടും

Wednesday 20 July 2011 11:46 am IST

ഷിക്കാഗോ: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട്‌ അമേരിക്കയില്‍ അറസ്റ്റിലായ കനേഡിയന്‍ വംശജനായ പാക്‌ ഭീകരന്‍ തഹാവൂര്‍ റാണയുടെ വിചാരണ സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ യു.എസ്‌ ജഡ്ജി ഹാരി ലെയ്‌നന്‍വെബ്ബര്‍ ഉത്തരവിട്ടു. 22 രേഖകളും അതിന്റെ തിരുത്തല്‍ വരുത്തിയ നാലു പതിപ്പുകളും ആദ്യം പുറത്തുവിടാനാണു കോടതി ഉത്തരവ്‌. റാണയുടെ വിചാരണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതു സമൂഹത്തിനു ലഭ്യമാകുന്ന വിധത്തില്‍ പുറത്തു വിടണമെന്നാവശ്യപ്പെട്ടു ഷിക്കാഗോ ട്രൈബ്യൂണല്‍ ന്യൂസ്‌ പേപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസിന്റെ ചില രേഖകള്‍ പുറത്തുവിടണമെന്നു സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം യു.എസ്‌ അറ്റോര്‍ണി പാട്രിക്‌ ജെ. ഫിറ്റ്‌സ്ജെറാള്‍ഡും കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു.