കാണ്ഡഹാറില്‍ പോലീസ്‌ സ്റ്റേഷന്‍ ആക്രമണം: 4 മരണം

Wednesday 20 July 2011 1:20 pm IST

കണ്ഡഹാര്‍: തെക്കന്‍ അഫ്‌ഗാനിസ്ഥാനിലെ ഒരു പോലീസ്‌ സ്റ്റേഷനിലേക്ക്‌ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പോലീസ്‌ ഓഫീസര്‍ ഉള്‍പ്പടെ നാലു പേര്‍ കൊല്ലപ്പെട്ടു. കണ്ഡഹാര്‍ പ്രദേശത്താണ്‌ സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാസേന പോലിസ്‌ സ്റ്റേഷനിലേക്കുള്ള വഴിയും പരിസരപ്രദേശവും സുരക്ഷാസേന വളഞ്ഞിട്ടുണ്ട്‌. ആക്രമണത്തില്‍ നിരവധി പേര്‍ക്ക്‌പരിക്കേറ്റിട്ടുണ്ട്‌.