ഹോം » വാര്‍ത്ത » 

അരുന്ധതി റോയിയെ കരിങ്കൊടി കാണിച്ചു

July 20, 2011

തൃശൂര്‍: എഴുത്തുകാരി അരുന്ധതി റോയിയെ തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാശ്‌മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന അരുന്ധതി റോയിയുടെ പ്രസ്‌താവനയെക്കെതിരെയായിരുന്നു പ്രതിഷേധം.

ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ കെ.ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പ്രവര്‍ത്തകരാണ്‌ സാഹിത്യ അക്കാദമിക്ക്‌ മുന്നില്‍ കരിങ്കൊടി കാണിച്ചത്‌. സമരക്കാരെ പിന്നീട്‌ ബലംപ്രയോഗിച്ച്‌ നീക്കി.

ചലച്ചിത്ര നിരൂപകനായ എ.ഷണ്‍മുഖദാസിന്റെ ‘ശരീരം നദീ നക്ഷത്രം’ എന്ന പുസ്‌തകത്തിന്റെ പ്രകാശനത്തിന്‌ എത്തിയതായിരുന്നു അരുന്ധതി റോയി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick