ഹോം » ഭാരതം » 

ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ തകര്‍ന്നു

July 20, 2011

കാണ്‍പൂര്‍: ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ മുന്‍വശത്തെ ടയര്‍ തകര്‍ന്ന്‌ റണ്‍വേയില്‍ നിന്ന്‌ തെന്നി മാറി. റണ്‍വേയില്‍ നിന്ന്‌ പുറത്തേക്ക്‌ തെന്നിയ വിമാനം റണ്‍വേയ്ക്ക്‌ പുറത്ത്‌ കൂടിക്കിടന്ന മണ്ണില്‍ തട്ടി നില്‍ക്കുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ദല്‍ഹിയില്‍ നിന്ന്‌ കൊല്‍ക്കത്തവഴി കാണ്‍പൂരിലേക്കുള്ള വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. പ്രസിദ്ധ എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത്‌ ഉള്‍പ്പടെയുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു. സംഭവം നടന്നയുടനെ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട്‌ ചേതന്‍ ഭഗത്ത്‌ ട്വിറ്ററില്‍ ട്വീറ്റ്‌ ചെയ്‌തു.

54 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick