മമതക്കൊപ്പം പോയ പത്രക്കാര്‍ വെള്ളി സ്പൂണുകള്‍ മോഷ്ടിച്ചു

Thursday 11 January 2018 2:45 am IST

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ലണ്ടനില്‍ പോയ ചില മാധ്യമപ്രവര്‍ത്തകര്‍ മോഷണത്തിന് പിടിയില്‍.  ഒരു ആഡംബര ഹോട്ടലില്‍ അത്താഴ വിരുന്നിനിടെയാണ് വെള്ളിപ്പാത്രങ്ങളും സ്പൂണുകളും മറ്റും  മോഷ്ടിച്ചത്.വെള്ളി സ്പൂണുകള്‍  ആരും കാണാതെ ബാഗിലിടുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സിസിടിവിയില്‍ പതിഞ്ഞവര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും എഡിറ്റര്‍മാരുമുണ്ട്. ബംഗാളിലെ പ്രശസ്ത പത്രത്തിന്റെ മുതിര്‍ന്ന ലേഖകനാണ് ഒരാള്‍. ഇവര്‍ സിസിടിവി കണ്ടെങ്കിലും അവ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതിയാണ് മോഷണം നടത്തിയത്.