ആഴ്‌സണല്‍- ചെല്‍സി സമനില

Friday 12 January 2018 2:30 am IST

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ആദ്യ പാദ സെമിയില്‍ ആഴ്‌സണലും ചെല്‍സിയും സമനിലയില്‍ പിരിഞ്ഞു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ആഴ്‌സണലിനേക്കാള്‍ മുന്നിട്ടുനിന്നത് ചെല്‍സിയായിരുന്നു.

എന്നാല്‍ മൊറാട്ട, ഹസാര്‍ഡ്, ഫാബ്രിഗസ് എന്നിവരടങ്ങിയ താരനിരക്ക് ലക്ഷ്യം പിഴച്ചതോടെയാണ് കളി സമനിലയില്‍ കലാശിച്ചത്. ആഴ്‌സണല്‍ ഗോളി ഓസ്പിനയുടെ മികച്ച പ്രകടനവും ചെല്‍സിയെ വിജയത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ആഴ്‌സണലും ചില അവസരങ്ങള്‍ സൃഷിച്ചെങ്കിലും അവരുടെ സ്‌ട്രൈക്കര്‍മാര്‍ക്കും പിഴച്ചു. രണ്ടാം പാദമത്സരം 24ന് നടക്കും.