എഫ്‌സി ഗോവ വിജയവഴിയില്‍

Thursday 11 January 2018 11:08 pm IST

മഡ്ഗാവ്: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ വിജയവഴിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് ഗോവ പരാജയപ്പെടുത്തി. ഗോവക്കായി രണ്ട് ഗോളുകളും നേടിയത് സ്പാനിഷ് താരം ലാന്‍സറോട്ട. 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 60-ാം മിനിറ്റിലുമാണ് ലാന്‍സറോട്ട ഗോള്‍ നേടിയത്. ജംഷഡ്പൂരിന്റെ ആശ്വാസഗോള്‍ 54-ാം മിനിറ്റില്‍ ട്രിനിഡാഡെ ഗൊണ്‍കാല്‍വസ്. 

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ക്കുശേഷമാണ് ഗോവ വിജയം നേടുന്നത്. ജയത്തോടെ 9 കളികളില്‍ നിന്ന് 16 പോയിന്റുമായി ഗോവ നാലാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റങ്കെിലും 9 കളികളില്‍ നിന്ന് 10 പോയിന്റുമായി ജംഷഡ്പൂര്‍ 7-ാം സ്ഥാനത്ത് തുടരുന്നു.