ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവതരം

Friday 12 January 2018 2:32 pm IST

ന്യൂദല്‍ഹി: ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രിം കോടതി. സംഭവത്തില്‍ ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി  നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. 

നാഗ്‌പൂരിലെ ഗസ്റ്റ് ഹൗസിലാണ് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജഡ്ജിയുടെ മരണത്തെ കുറിച്ച്‌ അദ്ദേഹത്തിന്റെ കുടുംബത്തിന് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ദല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന എപി ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

ഇതോടൊപ്പം അഭിഭാഷകരുടെ സംഘടനകളും ഹര്‍ജി നല്‍കിയിരുന്നു.