മലയിന്‍കീഴ്: മാറനല്ലൂരിലെ മൂലകോണം, ആലംപൊറ്റയില് ഇന്നലെ രാത്രി 9 മണിയോടെ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം സ്വദേശികളായ ശ്യാംജിത്, ഭാര്യ ദിവ്യ, ബൈക്ക് ഓടിച്ചിരുന്ന പേയാട് സ്വദേശി സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെയ്യാറ്റിന്‍കരയില്‍ നിന്നു കാട്ടാക്കട ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നുവന്ന ബൈക്ക് അമിതവേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നുപേരെയും കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: