ആലപ്പുഴ: സിപിഎം ദേശവിരുദ്ധരുടെയും അക്രമികളുടെയും പാര്‍ട്ടിയായി മാറിയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍. ആശയപരമായി മുന്നേറ്റം ഇനിയും കേരളത്തില്‍ സാദ്ധ്യമല്ലന്നുള്ള തിരിച്ചറിവാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന ബിജെപി പ്രവര്‍ത്തക വിമലാ ദേവിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷയായി.
ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി ജയചന്ദ്രന്, ഗീത രാംദാസ്, ശോഭ രവീന്ദന്, ബിന്ദു വിനയന്, സ്മിത ഷേണായി, രശ്മി കരുണാകരന്, വി.സി. സാബു, ഡി. പ്രസാദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: