മുഹമ്മ: ആധാര്‍ ലഭിക്കാന്‍ കാലതാമസം, വൃദ്ധയുടെ പെന്ഷന് മുടങ്ങി. വാതരോഗിയായ മുഹമ്മ പഞ്ചായത്ത് 11-ാം വാര്‍ഡ് കളത്തില്‍ ശാരദാമ്മ(73)യുടെ പെന്‍ഷനാണ് മുടങ്ങിയത്.
കയര്‍തൊഴിലാളി ക്ഷേമനിധിയില്‍ അഗംമായ ശാരദാമ്മയ്ക്ക് 60 വയസ് കഴിഞ്ഞത് മുതല്‍ മുടങ്ങാതെ പെന്ഷന് ലഭിച്ചിരുന്നു. എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് പെന്ഷന് മുടങ്ങിയത്. വീട്ടില്‍ തനിച്ചാണ് താമസം. നീണ്ടചികിത്സയ്ക്ക് ശേഷം വടിയൂന്നിയാണ് നടക്കുന്നത്.
പാലിയേറ്റീവ് പ്രവര്‍ത്തകര്‍ നല്കുന്ന ഭക്ഷണമാണ് ഏക ആശ്രയം. ആധാര്‍ എടുക്കാന്‍ പലപ്രാവശ്യം അക്ഷയ കേന്ദ്രത്തില്‍ പോയെങ്കിലും വിരലടയാളം രേഖപ്പെടുത്താന്‍ കഴിയാതെവന്നു. മാസങ്ങള്‍ക്ക് ശേഷം ആധാര്‍ ലഭിച്ചു. ഇതുമായി കയര്ക്ഷേമ നിധി ആഫീസില്‍ പലപ്രാവശ്യംകയറിയിറങ്ങി.
അവസാനം പെന്ഷന് ശരിയായി. ചെക്കുമായി മുഹമ്മ എസ്ബിഐയില്‍ എത്തിയപ്പേള്‍ ഇടപാട് ഇല്ലാത്തതിനാല്‍ പഴയ അക്കൗണ്ട് നീക്കം ചെയ്തതായും രണ്ടായിരം രൂപകൊടുത്ത് പുതിയ അക്കൗണ്ട് എടുക്കണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. സീറോ ബാലന്‍സ് അക്കൗണ്ടിലൂടെ ഇടപാടുകള്‍ നടത്താമെന്നിരിക്കെ ശാരദാമ്മയോട് ബാങ്ക്അധികൃതര്‍ കാട്ടിയ നീതി നിഷേധത്തിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: