പത്തനാപുരം കമുകുംചേരിയില്‍ നിന്നും താഴത്ത് കുളക്കട ഗ്രൗണ്ടിലേക്കെത്തിയാണ് ഡ്രൈവിംഗ് പഠനം. കൊട്ടാരക്കര ശ്രീഹരി ഡ്രൈവിംഗ് സ്കൂളിലെ മനോജാണ് പരിശീലകന്. ഇരുചക്ര വാഹനത്തിന്റെയും നാല് ചക്രത്തിന്റെയും ലൈസന്‍സ് പണ്ടേ ഉള്ളതിനാല്‍ കൈവിറച്ചില്ല. ദക്ഷിണ വച്ച് ഡ്രൈവിംഗ് സീറ്റില്‍ കയറി. പിന്നെ പഠിത്തം തുടങ്ങി രണ്ട് മണിക്കൂര്‍ കൊണ്ട് ഓട്ടോക്കാരിയായി. ഇനി ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസം കൂടി ഇവിടേക്ക് എത്തുമെന്ന് അനുശ്രീ പറഞ്ഞു.
ഡയമണ്ട് നെക്ലസ് എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ അനുശ്രീ പിന്നെ റെഡ്വൈന്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ മനസ്സില്‍ പ്രതിഷ്ഠ നേടി.ഓട്ടോ ഓടിക്കാന്‍ പരിശീലിക്കുന്ന അനുശ്രീ
പ്രതികരിക്കാൻ ഇവിടെ എഴുതുക: