ഏറ്റുമാനൂര്‍: നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ റോസമ്മ സിബി കേരള കോണ്‍ഗ്രസ് (എം) രാജിവെച്ചു .നഗരസഭ ചെയര്മാന് ജോയി മന്നാമലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ആദ്യ യോഗത്തിലാണ് ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെച്ചത്. വൈസ് ചെയര്‍പേഴ്സണാകാന്‍ സ്വതന്ത്രരായ ബീനാ ഷാജി, റീത്താമ്മയും താല്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
നിലവിലെനഗരസഭാ ചെയര്‍മാനും സ്വതന്ത്രനായ ജോയി മന്നാമലക്ക് ആറു മാസവും, അടുത്ത സ്വതന്ത്രനായ ജോയി ഊന്നുകല്ലിന് ആറുമാസവും, കേരള കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാടന്‍ ഒരു വര്‍ഷവും, അവസാനത്തെ ഒരു വര്‍ഷം കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കനും നല്‍കാനാണ് ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: