കടുത്തുരുത്തി: കൂട്ടമായെത്തിയ തെരുവ് നായകള്‍ കോഴികളെ കടിച്ചുകീറി കൊന്നു. ഞീഴൂര്‍ കൊന്നാനപ്പടത്ത് തറപ്പുതൊട്ടിയില്‍ സാബുവിന്റെ കോഴികളെയാണ് നായകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. നായകള്‍ വീടിന് സമീപത്തുളള കോഴി കൂട്ടില്‍ കയറി കോഴികളെ കടിച്ച് കീറികയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ നായകള്‍ ഓടി രക്ഷപ്പെട്ടു. 15 കോഴികള്‍ ചത്തു. ഇവയില്‍ പലതും മുട്ടയിടുന്നതായിരുന്നവെന്ന് സാബു പറഞ്ഞു. ഞീഴൂര്‍, കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്തുകളില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: