ന്യൂദല്‍ഹി: ജമ്മുവില്‍ പാക്കിസ്ഥാന് സേനയുടെ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശിയായ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സുരേഷ് ആണ് കൊല്ലപ്പെട്ടത്. ആര്‍എസ് പുര മേഖല അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ താവളത്തിന് നേര്‍ക്കായിരുന്നു പാക്കിസ്ഥാന്റെ വെടിവെയ്പ്പും ഷെല്ലാക്രമണവും.
പാക് സൈന്യത്തിന് തക്ക മറുപടി നല്‍കുമെന്ന് ബിഎസ്എഫ് ജമ്മു അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ മന്‍ഹാസ് പറഞ്ഞു. ഇന്നലെ രാത്രി ഒന്‍പതു മുതലാണ് ആര്‍എസ്പുര മേഖലയില്‍ വെടിവെയ്പ്പും ഷെല്‍ ആക്രമണവും തുടങ്ങിയത്.
പാക്കിസ്ഥാന് വര്‍ഷിച്ച ഷെല്ലുകള്‍ അര്‍ണിയ മേഖലയിലെ നിരവധി ഗ്രാമങ്ങളിലും പതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: