തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് അന്വേഷിക്കും. വലിയകുളം-സീറോ ജെട്ടി റോഡ് ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയത്.
ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തില്‍ ഇല്ല. ആദ്യ സംഘമാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ട് കൈമാറിയത്. പുതിയ സംഘത്തെ കേസന്വേഷണം ഏല്പിച്ചത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മുന്‍ എന്‍.സി.പി നേതാവ് മുജീബ് റഹ്മാന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: