ന്യൂദല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി പത്തിനും മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന്.
ഇന്നു മുതല്‍ മൂന്ന് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതി അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റും ഉപയോഗിച്ചായിരിക്കും ത്രിപുരയിലേയും മേഘാലയിലേയും നാഗാലാന്‍ഡിലേയും മുഴുവന്‍ ബൂത്തുകളിലും തെരഞ്ഞെടുപ്പ് നടക്കുക.
എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത ഒരു ബൂത്തിലെ വിവിപാറ്റിലെ വോട്ടുകള്‍ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: