ലിസ്ബന്: തെക്കന്‍ അമേരിക്കയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 745 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. പൈനാപ്പിളുകൾക്കുള്ളിൽ ഒളിപ്പിച്ച കൊക്കെയ്നാണ് പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും സംയുക്ത പോലീസ് സംഘം പിടികൂടിയത്.
കപ്പല്‍ കണ്ടെയ്നറുകളില്‍ വന്‍തോതില്‍ ലഹരികടത്തു നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. യൂറോപ്പിലേക്കു ലഹരി എത്തിക്കുന്ന വന്‍സംഘത്തിലെ ഒന്‍പതുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
2017 ഏപ്രില്‍ മുതല്‍ പോര്‍ച്ചുഗലിലും സ്പെയിനിലും റെയ്ഡ് നടക്കുന്നുണ്ട്. ഇരുരാജ്യത്തിനും ഇടയിലുള്ള പര്‍വതപ്രദേശമായ ഐബീരിയ ഉപദ്വീപു വഴിയാണ് യൂറോപ്പിലേക്കുള്ള ലഹരികടത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: