ന്യൂദല്‍ഹി: ശ്രീലങ്കയുടെ ഏഴുപതാമത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രി രാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ മത്സരിക്കും. ആതിഥേയരായ ശ്രീലങ്കയും ബംഗ്ലാദേശുമാണ് മറ്റ് ടീമുകള്‍. മാര്‍ച്ച് ആറു മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ്.
റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ്. മൂന്ന് ടീമുകളും പരസ്പരം ഏറ്റുമുട്ടും. മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ 18 ന് ഫൈനലില്‍ മാറ്റുരയ്ക്കും. കൊളംമ്പോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും അരങ്ങേറുക.
ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് പുറപ്പെടും.
ഫിക്സച്ചര്‍: മാര്‍ച്ച് 6 : ഇന്ത്യ – ശ്രീലങ്ക, 8: ബംഗ്ലാദേശ് – ഇന്ത്യ, 10: ശ്രീലങ്ക – ബംഗ്ലാദേശ് , 12: ഇന്ത്യ- ശ്രീലങ്ക, 14: ഇന്ത്യ – ബംഗ്ലാദേശ് , 16: ബംഗ്ലാദേശ് – ശ്രീലങ്ക, 18 : ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: