ക്യൂന്‍സ്ടൗണ്‍ (ന്യൂസിലന്‍ഡ്): ഐസിസി അണ്ടര്‍ -19 ലോകകപ്പില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം വിജയം. ബംഗ്ലാദേശിനെ അവര്‍ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ക്യാപറ്റന് ബ്രൂക്ക് പുറത്താകാതെ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് അനായാസ വിജയമൊരുക്കിത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇംഗ്ലീഷ് ബൗ്ളര്മാര് 49.2 ഓവറില്‍ 175 റണ്‍സിന് പുറത്താക്കി. ബാ്റ്റ്സ്മാന്മാര് അടിച്ചു തകര്‍ത്തതോടെ ഇംഗ്ലണ്ട് 123 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സ്കോര്‍: ബംഗ്ലാദേശ് 49.2 ഓവറില്‍ 175, ഇംഗ്ലണ്ട് 29.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 177.
ബ്രൂക്ക് 102 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 48 റണ്‍സ് നേടിയ വുഡ്സും പുറത്തായില്ല. പെരേര (7), ബാന്റണ് (9), ജാക്ക്സ് (8) എന്നിവരാണ് പുറത്തായത്്.
ധ്രുബോ കുറിച്ച 63 റണ്‍സിന്റെ മികവിലാണ് ബംഗ്ലാദേശ് 175 റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്റെ ബാംബര്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: