പനാജി: ഗോവയില്‍ ഇന്ന് ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക്. സംസ്ഥാനത്തെ മൂവായിരത്തോളം ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും. വാഹനങ്ങളില്‍ സ്പീഡ് ഗവേണേഴ്സ് ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് സമരം.
ടാക്സി പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഗോവന്‍ ഗതാഗത മന്ത്രി സുധിന്‍ ദാവലിക്കര്‍ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച ആയിരം സ്വകാര്യ വാഹനങ്ങളും 300 ബസുകളും അധികമായി നിരത്തില്‍ ഇറക്കുമെന്നു ദാവലിക്കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: