പ്രശസ്ത ബോളിവുഡ് നടി സണ്ണിലിയോണും മെഴുക് പ്രതിമയുടെ അഴകാകാനൊരുങ്ങുന്നു. ദല്‍ഹി മാഡം ടുസാഡ്സ് മെഴുക് മ്യൂസിയത്തില്‍ ഈ വര്‍ഷം അവസാനം സണ്ണിയുടെ പൂര്‍ണ്ണമായ മെഴുക് പ്രതിമഅനാഛാദനം ചെയ്യുന്നതോടെ ഇതിന് സാഫല്യം കൈവരും.
അമിതാബച്ചന്, അനില്‍ കപൂര്‍, കത്രീന കെയ്ഫ്, മാധുരി ദീക്ഷിത്ത്, കരീന, സല്മാന്, വില്‍സ്മിത്ത്, ബെക്കാം, കിം കര്ഡാസിയന്, ജസ്റ്റിന് ബീബര്‍, ബിയോണ്‍സ് നോള്‍സ്, ആശാ ഭോസ്ലെ, സച്ചിന്, കപില്‍ ശര്‍മ്മ. കലാം, രണ്‍ബീര്‍ തുടങ്ങി പ്രമുഖരുടെ ഇത്തരം ശ്രേണിയിലേയ്ക്ക് ഇതോടെ സണ്ണിയും എത്തിപ്പെടും. ഇതിനായി ഇംഗ്ലണ്ടില്‍ നിന്നും എത്തിയ മാഡം ടുസാഡ്സിലെ ടീമംഗങ്ങള്‍ സണ്ണിലിയോണിന്റെ 200-ല്‍പ്പരം അളവുകളും ഫോട്ടോഗ്രാഫുകളും മ്യൂസിയത്തില്‍ വെച്ച് എടുക്കുകയുണ്ടായി.
താന്‍ അതീവ സന്തുഷ്ടയും ആവേശത്തിലുമാണെന്ന് സണ്ണിലിയോണ്‍ പ്രതികരിച്ചു. പ്രതിമ അനാഛാദനം ചെയ്തതിന് ശേഷമുള്ള തന്റെ ആരാധകരുടെ പ്രതികരണത്തിനായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്. വ്യത്യസ്തവും മറക്കാന്‍ കഴിയാത്തതുമായ അനുഭവം സമ്മാനിക്കുന്നതിനായി പ്രവര്‍ത്തിച്ച ഇതിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നെന്നും അവര്‍ പറഞ്ഞു.
നടിക്ക് വന്‍ ആരാധകവൃന്ദമാണുള്ളതെന്ന് മെര്ലിന് എന്റര്ടെയ്ന്മെന്റ്സിന്റെ ഡയറക്ടര്‍ അന്‍ഷുള്‍ ജെയിന് ചൂണ്ടിക്കാട്ടി. ഏവരേയും ഒരുപോലെ വശീകരിക്കുന്ന സൗന്ദര്യത്തിന് ഉടമയായ സണ്ണിയുടെ മെഴുകു പ്രതിമയിലൂടെ അവരുടെ ആരാധകര്‍ക്ക് മറക്കാനാകാത്ത ഓര്‍മ്മയാണ് തങ്ങള്‍ സമ്മാനിക്കാനൊരുങ്ങുന്നതെന്നും ജെയിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: