തിരുവനന്തപുരം: സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങള്‍ അമ്പേ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എല്ലാ കാര്യങ്ങളിലും സി.ബി.ഐ അന്വേഷണം ആവശ്യമായി വരുന്നത് ഈ പരാജയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഹോദരന് ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണ്. ഇടതു വലത് സര്‍ക്കാരുകള്‍ പരാജയപ്പെട്ടിടത്താണ് കേന്ദ്രസര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: