ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ അമ്മയാകാന്‍ പോകുന്നു. താനും പങ്കാളി ക്ലാര്‍ക്ക് ഗെഫോര്ഡും മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന വിവരം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയായിരുന്നു. ജൂണില്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ആര്‍ഡേണ്‍ പറഞ്ഞു. ഇതോടെ മുന്‍ പ്രധാനമന്ത്രിമാരായ ഹെലന് ക്ലാര്‍ക്ക്, ബില്‍ ഇംഗ്ലീഷ് അടക്കം നിരവധി പേരുടെ ആശംസകള്‍ ഒഴുകിയെത്തി.
ന്യൂസിലന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തേഴുകാരിയായ ആര്‍ഡേണ്‍. പത്തു വര്‍ഷം ഭരിച്ച നാഷണല്‍ പാര്‍ട്ടിക്കു സെപ്റ്റംബര്‍ 23-ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായി. രണ്ടാം സ്ഥാനത്തു വന്ന ലേബര്‍ പാര്‍ട്ടിയുടെ നേതാവായി ആര്‍ഡേണ്‍ വന്നപ്പോള്‍ ന്യൂസിലന്‍ഡ് ഫസ്റ്റും ഗ്രീന്‍ പാര്‍ട്ടിയും പിന്തുണ രേഖപ്പെടുത്തുകയായിരുന്നു.
പ്രധാനമന്ത്രിയാകുമെന്ന ഉറപ്പ് ലഭിക്കുന്നതിന് ആറു ദിവസം മുന്‍പാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗര്‍ഭകാലത്ത് ജോലി ചെയ്യുന്ന ആദ്യ സ്ത്രീയല്ല താന്‍. അനേകം സ്ത്രീകള്‍ ഗര്‍ഭകാലത്ത് ജോലി ചെയ്തിട്ടുണ്ട്. തന്റെ അഭാവത്തില്‍ ഫസ്റ്റ് പാര്‍ട്ടി നേതാവ് വിന്സ്റ്റന് പീറ്റേഴ്സ് ആക്ടിംഗ് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ഡേണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: