ചെന്നൈ; ആണ്ടാളിനെതിരെ മോശം പരാമര്‍ശം നടത്തിയതിന് പ്രമുഖ തമിഴ് എഴുത്തുകാരനും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ കേസില്‍ സ്റ്റേ. ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ വൈരമുത്തു ആണ്ടാള്‍ മൂര്‍ത്തിയെ ദേവദാസിയായി വിശേഷിപ്പിച്ചതാണ് പ്രശ്നത്തിനു കാരണം.
പരാതിയെത്തുടര്‍ന്ന് വൈരമുത്തുവിനെതിരെ ക്രിമിനല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ഇത് തടയണമെന്നാവശ്യപ്പെട്ട് വൈരമുത്തു നല്കിയ ഹര്‍ജിയിലാണ് നടപടികള്‍ ഹൈക്കോടതി തടഞ്ഞത്. കേസില്‍ ഫെബ്രുവരി 16ന് അടുത്ത വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: