കൊച്ചി: നടന് ടൊവീനോ തോമസിന്റെ ഫേസ്ബുക് പോസ്റ്റ് വ്യാപകമാകുന്നു. എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് കെ.വി. ശ്യാംപ്രസാദിനെക്കുറിച്ച് ടൊവീനോ എഴുതിയത് ഇങ്ങനെ:
”മായാനദി സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ അദ്ദേവുമായി ഒരു ചിത്രമെടുത്തത് ഓര്‍ക്കുന്നു. ആ മരണത്തില്‍ ഞാന്‍ ഏറെ ദുഃഖിതാനണ്, ആ വിയോഗത്തില്‍ ഞാനേറെ അസ്വസ്ഥാനാണ്. ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത, ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ? മനുഷ്യന്റെ വെല്ബീയിങ്ങിന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇന്ഫ്രാസ്ട്രക്ചേഴ്സുതന്നെ മനുഷ്യനെ കൊല്ലുന്നു.ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത്!”
മണിക്കൂറുകള്‍ക്കകം 20,000 പേരോളം വായിച്ച പോസ്റ്റിന് 2,000 ഷെയറുമായി. സിനിമാ ലോകത്ത് മാത്രമല്ല, സാംസ്കാരിക ലോകത്തും ഈ അരും കൊല ചര്‍ച്ചയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: