ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലും ഫേസ്ബുക്കിലും താരമായിരിക്കുകയാണ്. സ്ഥാനമേറ്റ് ആറ് മാസം കഴിയുമ്പോഴേക്കും രാഷ്ട്രപതിയുടെ ട്വിറ്ററിലും ഫേസ്ബുക്കിലും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടമാണ് കാണാനാകുക. ട്വിറ്ററിൽ അദ്ദേഹത്തെ ആറ് ലക്ഷം പേരാണ് പിന്തുടരുന്നത്. ഫേസ്ബുക്കിലാകട്ടെ 4.9 മില്ല്യൻ പേർ പിന്തുടരുന്നു.
ഫേസ്ബുക്കിലെ പ്രശസ്തരായ പത്ത് ഇന്ത്യക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാഷ്ട്രപതി. ട്വിറ്ററിലും ഫേസ്ബുക്കിലും മാത്രം അല്ല ഇന്‍സ്റ്റാഗ്രാമിലും രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അക്കൗണ്ട് ഉടനെ എത്തും. പരീക്ഷണാര്‍ഥം തുടങ്ങിയ ഒരു അക്കൗണ്ട് 13,500 ഫോളോവേഴ്സോടെ നിലവിലുണ്ട്. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിക്കു ശേഷം ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള വ്യക്തി രാഷ്ട്രപതിയാണ്.
രാഷ്ട്രപതി ഓഫീസില്‍ നിന്നും നിയമിച്ച പുതിയ സോഷ്യല്‍ മീഡിയ ടീമാണ് ഈ കുതിച്ചുച്ചാട്ടത്തിന്റെ കാരണക്കാര്‍. കുറച്ചു നാളുകള്‍ക്കു മുൻപാണ് സോഷ്യല്‍ മീഡിയ ടീമിനെ നിയോഗിക്കുന്നത്. രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ ചെയ്യുന്നതിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പൊതു സമൂഹത്തിനു കാണുന്നതിനു വേണ്ടി രാഷ്ട്രപതി ഭവനിലെ ചില മുറികളുടെ 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ടീം ട്വിറ്ററില്‍ ഇറക്കിയിരുന്നു.അതു ഒരു ലക്ഷം പോരാണു കണ്ടത്. വീഡിയോയില്‍ പൊതു ജനങ്ങളെ രാഷ്ട്രപതി ഭവനില്‍ ക്ഷണിക്കുന്നുമുണ്ട്. രാജ് ഭവനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, ദര്‍ബാര്‍ ഹാള്‍, അശോക ഹാള്‍, ലൈബ്രറി സ്റ്റേറ്റ് ഡൈനിങ് റൂം, സൗത്ത് ഡ്രോയിങ് റൂം എന്നിവിടങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: