കൊച്ചി: പുതിയ പത്തുരൂപ നോട്ടെത്തി. വിതരണം തുടങ്ങി. നിലവിലുണ്ടായിരുന്നതിനേക്കാള്‍ ചെറുതാണ്. ചന്ദനനിറം. ഗാന്ധിജിയുടെ ചിത്രമാണ് ഒരു വശത്ത്. മറുവശത്ത് സ്വച്ഛഭാരത് സന്ദേശവും ഗാന്ധിക്കണ്ണടച്ചിഹ്നവും. കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രമാണ് മറ്റൊരു അടയാളം.
പതിനേഴ് ഭാഷകളിൽ പത്തുരൂപയെന്നുണ്ട്. മുമ്പ് ഇത് വശത്തായിരുന്നത് പുതിയതില്‍ നടുക്കേക്ക് മാറ്റിയിട്ടുണ്ട്. പുറപെടുവിച്ച വര്‍ഷം 2017 രേഖപ്പെടുത്തിയിരിക്കുന്നു. നാലു മൂലകളിലും പ്രത്യേകം ഡിസൈനുണ്ട്. നോട്ടിന്റെ സീരിസ് നമ്പര്‍ തുടക്കത്തില്‍ ചെറുതായി അവസാനത്തെ നമ്പര്‍ ഏറ്റവും വലുതാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: