കണ്ണൂർ: ഇരിക്കൂർ പെരുമണ്ണിൽ ഉഗ്ര ബോംബ് സ്ഫോടനം.ഒരാൾക്ക് പരിക്ക് .പെരുമണ്ണിലെ സി.വി.രവീന്ദ്ര(50)നാണ് പരിക്കേറ്റത്. വർഷങ്ങൾക്ക് മുമ്പ് പെരുമണ്ണിൽ വാഹനമിടിച്ച് മരണപ്പെട്ട പത്ത് വിദ്യാർത്ഥികളുടെ സ്മൃതി മണ്ഡപത്തിന് സമീപമാണ് സ്ഫോടനം നടന്ന സ്ഥലം. മപത്ത് റോഡരികിലെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സ്ഫോടനം നടന്നത് .
സ്ഫോടനം നടന്ന സ്ഥലത്തിന് 200 മീറ്റർ അകലെയുള്ള വീടുകളുടെ ഉൾപ്പെടെ നിരവധി വാതിലുകളും ജനൽ ഗ്ലാസുകളും തകരുകയും ചുമരുകളൂം വിണ്ടു കീറുകയും ചെയ്തു. ഉഗ്രശേഷിയുള്ള ബോoബാണ് പൊട്ടിത്തെറിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: