ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ആര്യന് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച നാരായണീയ ഹരിനാമ ജ്ഞാനസംഗമം കായംകുളം ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷന്‍ സ്വാമി ഭുവനാത്മാനന്ദ ഉദ്ഘാടനം ചെയ്തു. ഭദ്രദീപ പ്രകാശനം ആയൂര്‍രക്ഷാ മിഷന് ചെയര്മാന് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി നിര്‍വ്വഹിച്ചു. എഐആര്‍എഫ് രക്ഷാധികാരി ഡോ. ടി.എസ്. നാരായണന്, ചെന്നൈ നാരായണസ്വാമി, ഡോ. ബി. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിച്ചു. അരുണ്‍ സുബ്രഹ്മണ്യന് അദ്ധ്യക്ഷനായി. എം.ജയമോഹന്, കെ. വിദ്യാറാം, ഉണ്ണികൃഷ്ണന്, സുമേഷ പണിക്കര്‍, ശോഭ, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: