ആലപ്പുഴ: ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപത്സ് കേരളയുടെ 93-ാമത് സംസ്ഥാനതല ശാസ്ത്ര സെമിനാര്‍ ഇന്ന് ഹോട്ടല്‍ പമീറയില് നടക്കും. മന്ത്രി ജി. സുധാകരന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ ഡോ. നന്ദകുമാര്‍, ഡോ.ആര്.എസ്.അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന് പി. നായര്‍, ജനറല്‍ സെക്രട്ടറി ഡോ. അനീഷ് രഘുവരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗുരുതര പാത്തോളജിക്കല്‍ രോഗാവസ്ഥയില്‍ ഹോമിയോപ്പതിക് ചികിത്സാ ശാസ്ത്രത്തിന്റെ ആധുനിക രീതികളെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഹോമിയോപ്പതി ചികിത്സയുടെ വികാസത്തിന് നല്ല സഹായമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: