ആലപ്പുഴ: തെക്കനാര്യാട് തെക്കന്‍പഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം 22 മുതല്‍ 31 വരെ നടക്കും. 22ന് വൈകിട്ട് 7ന് സി.എം. മുരളീധരന് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറും. ഇന്ന് രാത്രി 7.30ന് കൊടിയും കൊടിക്കയര്‍ സമര്‍പ്പണവും നടക്കും. 23നും 24നും രാത്രി 8ന് ഗാനമേള, 25ന് രാത്രി 8ന് നൃത്തനൃത്യങ്ങള്‍, 26ന് രാവിലെ 9ന് ഇളനീര് അഭിഷേകം, 27ന് രാവിലെ 9ന് ക്ഷീരാഭിഷേകം, രാത്രി 8.30ന് ഡാന്‍സ്, 28ന് രാത്രി 8ന് നാടകം, 29ന് വൈകിട്ട് 5ന് ഒറ്റത്താലം വരവ്, രാത്രി 8ന് നാടകം, 30ന് രാത്രി പള്ളിവേട്ട, ഗാനമേള, 31ന് രാവിലെ 8.30ന് അഖണ്ഡനാമ സംഗീതാര്‍ച്ച, ഉച്ചയ്ക്ക് 12ന് പൂയം അന്നദാനം, വൈകിട്ട് 3ന് കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ നിന്ന് കാവടിയും വേലുകുത്തുവരവും. അന്നേദിവസം ചന്ദ്രഗ്രഹണം പ്രമാണിച്ച് ആറിന് നട അടക്കുന്നതിനാല്‍ കാവടികള്‍ ആറിനു മുമ്പ് ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടതാണെന്ന് ഭരണ സമിതി പ്രസിഡന്റ് എന്‍.എസ്. രാജു, വൈസ് പ്രസിഡന്റ് ടി. സന്തോഷ്, സെക്രട്ടറി ഡി. മഹേഷ്കുമാര്‍, ഖജാന്‍ജി കെ.എസ്. ദിനേശന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: