കറുകച്ചാല്‍: ടിപ്പറില്‍ നിന്ന് റോഡിലേക്ക് മണ്ണു വീഴുന്നത് പതിവായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. ടിപ്പറുകള്‍ അമിത വേഗതയില്‍ വളവുകള്‍ തിരിയുമ്പോഴാണ് മണ്ണു വീഴുന്നത്. ഇത് പുറകെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നു.
ചങ്ങനാശ്ശേരി-വാഴൂര്‍, കോട്ടയം-കോഴഞ്ചേരി, ചങ്ങനാശ്ശേരി-മണിമല എന്നീ റോഡുകളിലാണ് പതിവായി മണ്ണു വീഴുന്നത്.
മണ്ണ് പടുതയിട്ട് മൂടണമെന്ന് നിയമമുണ്ടെങ്കിലും കീറിയ പടുതകളാണ് ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ടിപ്പറുകളുടെ അമിത വേഗതയ്ക്കും നിയമപ്രകാരമല്ലാത്ത മണ്ണു കടത്തലിനുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: