ജയ്പൂര്‍: സഞ്ജയ് ബെന്‍സാലിയുടെ വിവാദ സിനിമ പദ്മാവതിന്റെ റിലീസ് റദ്ദാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി അയിരക്കണക്കിന് സ്ത്രീകള്‍. രാജസ്ഥാനിലെ ചിറ്റോര്ഗഢിലേയ്ക്ക് ചേതാവനിയെന്ന പേരില്‍ റാലി നടത്തിയാണ് സ്ത്രീകള്‍ ആത്മഹത്യാ മുന്നറിയിപ്പ് നടത്തിയത്.
പദ്മാവതിന്റെ റിലീസ് നിര്‍ത്തിവയ്ക്കുക അല്ലെങ്കില്‍ തങ്ങള്‍ ജൗഹാറിന് (കത്തുന്ന ചിതയില്‍ ചാടി ആത്മഹത്യ ചെയ്യുക) തയ്യാറാകുമെന്നും സ്ത്രീകള്‍ പറയുന്നു. റാലിയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 1908 പേര് ജൗഹാറിനായി തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു.
ചിറ്റോര്‍ഗഢ് കോട്ടയില്‍ നിന്നാരംഭിച്ച റാലി പ്രധാന മാര്‍ക്കറ്റിലാണ് അവസാനിച്ചത്. ഇവിടെ വെച്ച് പ്രക്ഷോഭകരായ സ്ത്രീകള്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് മെമ്മൊറാണ്ടം തയ്യാറാക്കി ജില്ലാ കളക്ടര്‍ ഇന്ദ്രജിത്ത് സിംഗിന് സമ്മര്‍പ്പിച്ചു. 25നാണ് പദ്മാവതിന്റെ റിലീസ് തീയതി. ഇത് റദ്ദാക്കിയില്ലെങ്കില്‍ 24ന് ജൗഹാര്‍ നടത്തുമെന്നാണ് രജ്പുത് സ്ത്രീകളുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: