ജെറുസലേം : ജർമ്മനിയും ഇസ്രായേലും ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്നു. ഇതിന് മുന്നോടിയായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവമായി ജര്‍മ്മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ കൂടിക്കാഴ്ച നടത്തും.
ഇസ്രായേലിലെ ടെല്‍ അവീവില്‍ ജനുവരി 29 മുതല്‍ 30 വരെ നടക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ 11-ാമത് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഇസ്രായേലില്‍ എത്തുന്നത്. ജനുവരി 31ന് ഇസ്രായേലിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയും ചര്‍ച്ചയും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: