ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് തിരിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ ദവോസില്‍ നടക്കുന്ന 48ാമത് അന്താരാഷ്ട്ര സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം യാത്ര തിരിച്ചത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വാണിജ്യ-വ്യവസായമന്ത്രി സുരേഷ് പ്രഭു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
ചൊവ്വാഴ്ച പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുമെന്നാണ് വിവരം. ഇതിനുശേഷം അദ്ദേഹം സ്വിസ് നേതാക്കളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തും. 20 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോക സാമ്പത്തിക സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. 1997ല്‍ നടന്ന സമ്മേളനത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി.ദേവഗൗഡ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: