തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയ നിര്‍മ്മാണ ഉദ്ഘാടനം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വ്വഹിച്ചു. മാരാര്‍ജി മന്ദിരം നിലനിന്നിരുന്ന സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടു കൂടിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനാണ് ഇതോടെ തുടക്കമായത്.
ഗണപതി ഹോമത്തോടെ പൈലിങ്ങിന് തുടക്കമായി. പൈലിങ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും കുമ്മനം നിര്‍വ്വഹിച്ചു.
റെല്ക്കോം ഗ്രൂപ്സിനാണ് പൈലിങ്ങിന്റെ പ്രവര്‍ത്തന ചുമതല. മുതിര്‍ന്ന നേതാക്കളായ അയ്യപ്പന് പിള്ള, രാമന്‍പിള്ള, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്, ദേശീയസമിതി അംഗം കരമന ജയന്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, വക്താവ് എം.എസ്. കുമാര്‍, ട്രഷറര്‍ ശ്യാംകുമാര്‍, സംസ്ഥാന സമിതി അംഗം അതിയന്നൂര്‍ ശ്രീകുമാര്‍, കരമന ജയന്, നഗരസഭാ നികുതി അപ്പീല്‍ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: