തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ അന്തരിച്ച സഭാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേയ്ക്ക്പിരിഞ്ഞു. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന് നായര്‍ക്കും മുന്‍മന്ത്രി ഇ ചന്ദ്രശേഖരന് നായര്‍ക്കുമാണ് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചത്.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ചരമോപചാരം അര്‍പ്പിച്ചു. ഉന്നത നിലവാരമുള്ള സാംസ്കാരിക പ്രവര്‍ത്തകനും സാധാരണക്കാര്‍ക്കു വേണ്ടി രാപ്പകല്‍ വ്യത്യാസമില്ലാതെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച ആളുമായിരുന്നു കെ.കെ രാമചന്ദന്‍ നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകാരിയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ഇ ചന്ദ്രശേഖരന് നായരെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതിപക്ഷ നേതാവിനെ കൂടാതെ കക്ഷി നേതാക്കളും അനുസ്മരിച്ചു. രാഷ്ട്രീയ കേരളത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇ.ചന്ദ്രശേഖരന് നായരുടെ വിയോഗം തീരാനഷ്ടമാണെന്ന് നിയമസഭ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: