ദിമാപൂര്‍: നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി കെ.എല്‍. ചിഷി ഉള്‍പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ജേക്കബ് ഷിമോമിയാണ് ഒരു പ്രമുഖന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ് യോഗത്തില്‍ പങ്കെടുത്തു. ഫെബ്രുവരി 27 ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കെയാണിത്.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട നടപടികള്‍ ശക്തിപ്പെടുത്താനാണ് ബിജെപിയില്‍ ചേരുന്നതെന്ന് ഹിമോമി പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ മികച്ച ഭരണമാണ് ഇവരെ ബിജെപിയിലേക്ക് നയിച്ചതെന്ന് നാഗാലാന്‍ഡ് ബിജെപി അദ്ധ്യക്ഷന്‍ വിസസോളി ലോഹ്ങ്ഗു പറഞ്ഞു. നാഗാലാന്‍ഡിന്റെ സമാധാനവും വികസനവും ആഗ്രഹിക്കുന്ന ഒട്ടേറെ പേര് വരുംനാളുകളില്‍ ബിജെപി കുടുംബത്തിലെത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ലോക്സഭാംഗമായ നീഫ്യൂ റിയോ ജനുവരി 18ന് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: