കണ്ണൂര്‍: ജില്ലാ ആശുപത്രി ബസ്സ്റ്റാന്റിന് സമീപം അഞ്ചുകണ്ടി-ആയിക്കര-കലാശി ലൈന്‍ റോഡില്‍ പട്ടാളം വഴിതടഞ്ഞതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സത്യഗ്രഹം നടത്തി. നാട്ടുകാര്‍ പ്രതിഷേധം തുടങ്ങിയതോട സായുധരായ പട്ടാളക്കാര്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്.
അഞ്ചുകണ്ടി-ആയിക്കര-കലാശി ലൈന്‍ റോഡില്‍ 150ലെറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടേക്കുള്ള ആറ് മീറ്റര്‍ വീതിയുള്ള റോഡ് നാല് മീറ്റര്‍ മാത്രമാക്കി ചുരുക്കണമെന്നാണ് പട്ടാള അധികൃതരുടെ തീരുമാനം. പട്ടാളത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാരേപിച്ചാണ് ഇവര്‍ റോഡ് തടസ്സപ്പെടുത്തുന്നത്. സുരക്ഷാ കാരണങ്ങളാലാണ് കോണ്‍ക്രിറ്റ് തൂണുകള്‍ നാട്ടി റോഡില്‍ കമ്പിവേലി കെട്ടാന്‍ തീരുമാനമെടുത്തതെന്നും അധികൃതര്‍ പറയുന്നു.
നാല് മീറ്റര്‍ വീതിയില്‍ റോഡ് നല്കാന് തയ്യാറാണെന്നും ആറ് മീറ്റര്‍ റോഡ് വേണമെന്ന നാട്ടുകാരുടെ വാശി ഉപേക്ഷിക്കണമെന്നുമാണ് ഇവരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: