കണ്ണൂര്‍: സിപിഎം അക്രമത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ആശയസംവാദത്തിലൂടെ നമുക്ക് അതിനെ നേരിടാന്‍ സാധിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്. കണ്ണൂരില്‍ ബിജെപി ജില്ലാകമ്മറ്റിയോഗം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നടത്തിവരുന്ന അക്രമങ്ങളെ ആശയപരമായ സംവാദത്തിലൂടെ പ്രതിരോധിക്കണം. ലോകം മുഴുവന്‍ തിരസ്കരിച്ച കമ്മ്യൂണിസം പിടിച്ച് നില്ക്കുന്നതിനു വേണ്ടിയാണ് വ്യാപകമായ അക്രമം നടത്തുന്നത്.
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ചുവപ്പന്‍ ജിഹാദി അക്രമമാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎം അക്രമം അഴിച്ചുവിടുമ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ജിഹാദികള്‍ അക്രമം അഴിച്ച് വിടുകയാണ്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ആശയ പ്രചാരണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷ്, സംസഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, നാഷണല്‍ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്, മേഖല സംഘടന സെക്രെട്ടറി കു.വേ.സുരേഷ്, മേഖല വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: