കോട്ടയം: ചരിത്രപുരുഷന്മാരെ അപമാനിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍ റാം. പ്രവാസി ക്ഷേമസമിതിയുടെ നേതാജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കാന് മടിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. ഇത്തരം കാലഘട്ടത്തില്‍ നേതാജി ദിനാചരണം ശ്രദ്ധേയമാണെന്നും ശങ്കര്‍ റാം പറഞ്ഞു.
ഭാരതത്തിന്റെ സര്‍വ്വസ്വമായി ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ച വ്യക്തിയായിരുന്നു സുഭാഷ് ചന്ദ്രബോസെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി ഡോ. സുധീര്‍ബാബു പറഞ്ഞു. സമഗ്രമായി ഭാരതത്തെ മനസിലാക്കി ലോകരാഷ്ട്രത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ നേതാജിക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. പികെഎസ് ജില്ലാ പ്രസിഡന്റ് സി.എന്‍. പരമേശ്വരന് അദ്ധ്യക്ഷനായി. മുരളി കോവൂര്‍, കൃഷ്ണന് കോട്ടയില്‍, ശ്രീകുമാര്‍ വി.റ്റി., പി.എന്‍. ദിവാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: