ദുബായ്: ഈ വര്‍ഷത്തെ വനിതകളുടെ ട്വന്റി 20 ലോകകപ്പിന് വെസ്റ്റ്ഇന്‍ഡീസ് ആതിഥേയത്വം വഹിക്കും. നവംബര്‍ ഒമ്പതു മുതല്‍ 24 വരെയാണ് ലോകകപ്പ്്.
നിലവില്‍ വിന്‍ഡീസാണ് ചാമ്പ്യന്മാര്. 2016 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ അവര്‍ എട്ട് വിക്കറ്റിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു.
പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഗയാന ദേശീയ സ്റ്റേഡിയത്തിലും ഡാരന്‍ സമി സ്റ്റേഡിയത്തിലും അരങ്ങേറും. സെമിഫൈനലുകള്‍ ആന്റിഗ്വ, ബാര്‍ബുഡ സ്റ്റേഡിയങ്ങളില്‍ നടക്കുംഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഇന്ത്യ, പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിന്‍ഡീസ് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകളെ ഹോളണ്ടില്‍ ജൂലൈ മൂന്ന് മുതല്‍ പതിനാല് വരെ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്ന് തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: