മുല്ല ഒമര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന്‌

Wednesday 20 July 2011 9:35 pm IST

കാബൂള്‍: താലിബാന്‍ നേതാവ്‌ മുല്ല ഒമര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന്‌ റിപ്പോര്‍ട്ട്‌.
ഇത്തരത്തിലുള്ള വാര്‍ത്ത അമേരിക്കന്‍ ഇന്റലിജന്‍സ്‌ വിഭാഗം പ്രതികാരം ചെയ്യുന്നതിനുവേണ്ടി പുറത്തുവിട്ടതാണെന്ന്‌ താലിബാന്‍ വക്താവ്‌ സെബി ഹുള്ളാ മുജാഹിദ്‌ വ്യക്തമാക്കി.
താലിബാന്‍ നേതാവ്‌ മുല്ല ഒമര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നുവെന്നുമായിരുന്നു സന്ദേശം. ഇത്‌ അമേരിക്കന്‍ ഇന്റലിജന്‍സ്‌ വിഭാഗം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന്റെ ഭാഗമായി ചെയ്തതാണ്‌, താലിബാന്‍ വക്താവ്‌ മുഹമ്മദ്‌ ഖാരി യൂസഫ്‌ അറിയിച്ചു. എന്നാല്‍ മുല്ല ഒമര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.