ഹോം » പ്രാദേശികം » കാസര്‍കോട് » 

തീവണ്ടിയില്‍ തൂങ്ങി മരിച്ചത്‌ മോഷ്ടാവ്‌

July 20, 2011

ചെറുവത്തൂറ്‍: ചെറുവത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ തീവണ്ടിയുടെ ലേഡീസ്‌ കമ്പാര്‍ട്ട്മെണ്റ്റില്‍ തൂങ്ങി മരിച്ചത്‌ മോഷണകേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ പ്രതിയെന്ന്‌ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ്‌ ചെറുവത്തൂരില്‍ നിന്നും പുറപ്പെടേണ്ട പാസഞ്ചര്‍ ട്രയിനില്‍ കതിരൂറ്‍ മൂന്നാം മെയില്‍ ചീരന്‍ കുഴിയില്‍ സത്യണ്റ്റെ മകന്‍ സുരേഷിനെ (28) തൂങ്ങി മരിച്ച നിലയില്‍ കണ്ടത്‌. വണ്ടിയില്‍ കയറിയ സ്ത്രീ യാത്രക്കാരാണ്‌ സുരേഷ്‌ തൂങ്ങി നില്‍ക്കുന്നത്‌ ആദ്യം കണ്ടത്‌. വൈകീട്ടോടെയാണ്‌ സുരേഷിനെ തിരിച്ചറിഞ്ഞത്‌. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്‌ സുരേഷ്‌. തീവണ്ടികളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ്‌ യുവാവിണ്റ്റെ മോഷണം. റെയില്‍വേയുടെ ഇരുമ്പ്‌ കമ്പികളും, ട്രെയിന്‍ യാത്രക്കാരുടെ മൊബൈലുകളും മോഷ്ടിച്ചതിന്‌ സുരേഷിണ്റ്റെ പേരില്‍ വിവിധ കോടതികളില്‍ കേസുണ്ട്‌. ഒരു കേസില്‍ ശിക്ഷ കഴിഞ്ഞ്‌ കഴിഞ്ഞാഴ്ചയാണ്‌ പുറത്തിറങ്ങിയത്‌. സുരേഷിണ്റ്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌ മാര്‍ട്ടം ചെയ്ത്‌ ബന്ധുക്കക്ക്‌ വിട്ടുകൊടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick