ഹോം » പ്രാദേശികം » കാസര്‍കോട് » 

വയലുകളും കുഴികളും മണ്ണിട്ട്‌ നികത്തി; വീടുകള്‍ വെള്ളത്തില്‍

July 20, 2011

കാഞ്ഞങ്ങാട്‌: അനിയന്ത്രിതമായ രീതിയില്‍ വയലുകളും വിശാലമായ തടാകങ്ങളും മണ്ണിട്ട്‌ നികത്തി തെങ്ങു നടുകയും വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ കാഞ്ഞങ്ങാടിണ്റ്റെ തീരദേശ മേഖലകളില്‍ വെള്ളപൊക്കം മഴവെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമില്ലാതെ കെട്ടിനിന്ന്‌ നൂറുകണക്കിന്‌ വീടുകള്‍ വെള്ളത്തിലായി. കാഞ്ഞങ്ങാട്‌ ആവിക്കര മീനാപ്പീസ്‌ കടപ്പുറത്തിന്‌ സമീപം മുതല്‍ ഹൊസ്ദുര്‍ഗ്ഗ്‌ കടപ്പുറത്തിന്‌ സമീപം പുഞ്ചാവി വരെയും നൂറുകണക്കിന്‌ ഹെക്ടര്‍ വയലുകളും വാന്‍ തടാകങ്ങളുമാണ്‌ നഗരസഭയുടെ ഒത്താശയോടെ മണ്ണിട്ട്‌ നികത്തി തെങ്ങിന്‍തോപ്പും വീടുകളുമാക്കിയിട്ടുള്ളത്‌. കുശാല്‍ നഗര്‍ പോളി ഗ്രൌണ്ടിനു പടിഞ്ഞാറും ഗവ: എല്‍.പി.സ്കൂളിന്‌ തെക്ക്‌ ഭാഗത്തും വടക്കു ഭാഗത്തും നൂറു ഏക്കറിലധികം വയലാണ്‌ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട്‌ നികത്തി പറമ്പും വീടുകളുമാക്കിയത്‌. വേനല്‍ക്കാലത്ത്‌ രാവും പകലും ഇടതടവില്ലാതെയാണ്‌ ഈ ഭാഗങ്ങളില്‍ ആയിരക്കണക്കിന്‌ ലോഡ്‌ മണ്ണിറക്കി വയല്‍ നികത്തിയത്‌. നാട്ടുകാര്‍ ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ അത്‌ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ മഴ ശക്തമായതോടെ കാഞ്ഞങ്ങാട്‌ നഗരത്തിലടക്കം പെയ്യുന്ന മഴവെള്ളം ഒഴുകിയെത്തി ഈ ഭാഗത്ത്‌ കെട്ടിക്കിടക്കുകയാണ്‌.

Related News from Archive
Editor's Pick