ഹോം » പ്രാദേശികം » കാസര്‍കോട് » 

കാലവര്‍ഷം: റോഡുകള്‍ തകര്‍ന്നു

July 20, 2011

ചുള്ളിക്കര: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ മലയോരത്ത്‌ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി കള്ളാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്ന മാലക്കല്ല്‌ – പല്ലോന്നിവരെയുള്ള 5൦൦ മീറ്റര്‍ റോഡ്‌, 18-ാം മെയില്‍ -ചിറക്കോട്‌ വരെയുള്ള 70൦ മീറ്റര്‍ റോഡ്‌ എന്നിവയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു. ഇതേതുടര്‍ന്നു ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തകര്‍ന്ന ഭാഗങ്ങള്‍ എത്രയും വേഗം പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ കനത്ത മഴയില്‍ കൂടുതല്‍ ഭാഗങ്ങള്‍ തകര്‍ന്നു കാല്‍നടയാത്ര പോലും ദുസഹമാകുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കുന്നു. പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എച്ച്‌.വിഘ്നേശ്വരഭട്ട്‌, ഏബ്രഹാം കടുതോടി, വാര്‍ഡംഗം ത്രേസ്യാമ്മമാത്യു എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിനു നിവേദനം നല്‍കുകയും ചെയ്തു.

Related News from Archive
Editor's Pick