ഹോം » പ്രാദേശികം » കോട്ടയം » 

ചാടിപ്പോയ പ്രതിയെ പിടിച്ചു

July 20, 2011

കോട്ടയം: മോഷണകേസില്‍ വിചാരണയ്ക്കായി കൊണ്ടു വന്നു തിരികെ കൊണ്ടുപോകുന്നതിനിടയില്‍ ട്രെയിനില്‍ നിന്ന്‌ ചാടി രക്ഷപെട്ട പ്രതിയെ പിടികൂടി. പാറത്തോട്‌ ഇടക്കുന്നം പുത്തന്‍വീട്ടില്‍ മുഹമ്മദ്‌ സലീ(41)മിനെയാണ്‌ പോലീസുകാരനും നാട്ടുകാരും ചേര്‍ന്ന്‌ ഓടിച്ചിട്ട്‌ പിടിച്ചത്‌. കഴിഞ്ഞ 12ന്‌ പുലര്‍ച്ചെ മൂന്നോടെ മംഗലാപുരം-തിരുവനന്തപുരം ട്രെയിനില്‍ കായംകുളത്തു വച്ചാണ്‌ പ്രതി ചാടി രക്ഷപെട്ടത്‌. ഇന്നലെ മറ്റൊരു കേസില്‍ കോട്ടയം ജയിലില്‍ ഹാജരാക്കേണ്ട പ്രതിയുമായി തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ നിന്നെത്തിയ രതീഷ്‌ എന്ന പോലീസുകാരനാണ്‌ മുഹമ്മദ്‌ സലീമിനെ അപ്രതീക്ഷിതമായി തിരുനക്കര മൈതാനത്തു കണ്ടത്‌. ചാടിപ്പോയ പ്രതിയാണിതെന്ന്‌ മനസിലായതോടെയാണ്‌ രതീഷ്‌ പ്രതിക്കു പിന്നാലെ ഓടിയത്‌. ഇതുകണ്ടതോടെ നാട്ടുകാരും പിന്നാലെ കൂടി. തിരുനക്കര അമ്പലത്തിനു സമീപത്തുവെച്ച്‌ പ്രതിയെ പിടികൂടി. കോട്ടയം വെസ്റ്റ്‌ പോലീസിനു കൈമാറി. മുഹമ്മദ്‌ സലിം ചാടിപോയതിനെ തുടര്‍ന്ന്‌ രണ്ടു പോലീസുകാര്‍ക്ക്‌ സസ്പെന്‍ഷനും ലഭിച്ചിരുന്നു.

Related News from Archive
Editor's Pick