സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം

Thursday 21 July 2011 11:10 am IST

സിഡ്നി: സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 8.05 നാണ് ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ഹൊനിയാറയില്‍ നിന്നു 260 കിലോമീറ്റര്‍ കിഴക്ക് ഹോനിയാരയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. സീസ്‌മോളജി സെന്റര്‍ അറിയിച്ചു. സുനാമി സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു. 2007 ല്‍ ഇവിടെയുണ്ടായ ഭൂചലനത്തിലും സുനാമിയിലും 52 പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനമാണ് 2007 ല്‍ ഉണ്ടായത്.