ഹോം » ഭാരതം » 

പ്രഹര്‍ മിസൈല്‍ പരീക്ഷണം വിജയകരം

July 21, 2011

ചാന്ദിപ്പൂര്‍ (ഒറീസ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര മിസൈലായ ‘പ്രഹര്‍’ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ്‌ ടെസ്റ്റ്‌ റേഞ്ചില്‍ നിന്ന്‌ രാവിലെ 8.15ന്‌ നടത്തിയ പരീക്ഷണത്തില്‍ മിസൈല്‍ ലക്ഷ്യസ്ഥാനം കണ്ടതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

പ്രഹര്‍ മിസൈലിന്റെ കന്നി പരീക്ഷണമായിരുന്നു ഇന്ന്‌ നടന്നത്‌. 150 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലില്‍ ഖര ഇന്ധനമാണ്‌ ഉപയോഗിക്കുന്നത്‌. 7.8 മീറ്റര്‍ നീളവും, 1.2 ടണ്‍ ഭാരവമുള്ളതാണ്‌ പ്രഹര്‍ മിസൈല്‍‍. ഉടന്‍ തന്നെ ഇത്‌ സൈന്യത്തിന്‌ ലഭ്യമാക്കുമെന്ന്‌ ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ അറിയിച്ചു.

ഇപ്പോള്‍ ഉപയോഗിച്ചു വരുന്ന പിനാക റോക്കറ്റ്‌ ലോഞ്ചറിന്‌ പകരം പ്രഹര്‍ ആകും ഇനി ഉപയോഗിക്കുക.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick